ഭീഷണി തോന്നിയാൽ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കും: ഉത്തര കൊറിയ

രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാൽ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്നു ഉത്തര കൊറിയ.

ആണവപരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും തുടരുമെന്നും മുതിർന്ന ഉത്തര കൊറിയൻ വക്താവ് ലീ യോങ് പിൽ പറഞ്ഞു. എൻ ബി സി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

യുഎസ് ഞങ്ങൾക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്നു തോന്നിയാൽ കാത്തിരിക്കില്ല. ആദ്യം ഞങ്ങൾ അവർക്കെതിരെ ആണവായുധം പ്രയോഗിക്കും. അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ രാജ്യത്തെയും തലസ്ഥാനത്തെയും പ്രിയപ്പെട്ട നേതാവ് കിം ജോങ് ഉന്നിനെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ലീ യോങ് പിൽ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നാവിക അഭ്യാസങ്ങൾ നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയ ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Show More

Related Articles

Close
Close