കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ ഇല്ല.

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ ഇല്ല. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. വിഷയത്തിൽ കേന്ദ്രത്തിന്റെ കൂടെ അഭിപ്രായം കേട്ടശേഷം നിലപാടെടുക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

കന്നുകാലി കശാപ്പ് നിരോധിക്കുകയോ തടയുകയോ അല്ല ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുകയാണ് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു.

 

Show More

Related Articles

Close
Close