നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്:മലയാളി വിദ്യാര്‍ത്ഥികളെ ചതിക്കുന്നു

മലയാളി ഉദ്യോഗാര്‍ത്ഥികളെ ചതിച്ച് വീണ്ടും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാഫിയ . ഫിന്‍ലാന്‍ഡിലും, ബ്രസീലിലും ജോലി വാഗ്ദാനം ചെയ്താണ് റിക്രൂട്ട്‌മെന്റ്് സ്ഥാപനം നൂറ്റി ഇരുപതോളം മലയാളി നഴ്‌സുമാരുടെ പണം തട്ടിയെടുത്തത്. മുംബൈ ആസ്ഥാനമായ സ്വകാര്യ സ്ഥാപനം മലയാളികളില്‍ നിന്ന് തട്ടിയെടുത്തത് മൂന്നു കോടിയിലേറെ രൂപ.

കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നുളളവരുണ്ട് ഈ കൂട്ടത്തില്‍. സംസ്ഥാനത്തിനകത്തും പുറത്തുമുളള ചെറുകിട ആശുപത്രികളിലും വിദേശത്തുമായി ജോലി ചെയ്തു വരുന്നതിനിടെയാണ് മുംബൈ ആസ്ഥാനമാക്കിയ ഹീലിയസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം ഇവരെ സമീപിച്ചത്. രണ്ടര ലക്ഷം മുതല്‍മൂന്നര ലക്ഷം രൂപ വരെ മുടക്കിയാല്‍ ഫിന്‍ലാന്‍ഡിലും ,ബ്രസീലിലും ജോലിക്കെത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍ വേണ്ടുന്ന രേഖകളുള്‍പ്പെടെ കാട്ടിയായിരുന്നു ഏജന്‍സിയുടെ തട്ടിപ്പ്.

ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നു ലക്ഷം രൂപ വരെ ൈകക്കലാക്കിയ ശേഷം ട്രാവല്‍ഏജന്‍സി അധികൃതര്‍ മുങ്ങുകയായിരുന്നു. നിര്‍ധന കുടുംബങ്ങളില്‍നിന്നുളള ഉദ്യോഗാര്‍ഥികളാണ് കബളിപ്പിക്കപ്പെട്ടവരിലേറെയും. വിദ്യാഭ്യാസ ലോണ്‍പോലും തിരിച്ചടയ്ക്കാനാവത്ത പലരും കടം വാങ്ങിയാണ് ഏജന്‍സിക്ക് പണം നല്‍കിയത്.

Show More

Related Articles

Close
Close