മുസ്‍ലിംകൾക്കെതിരെ അമേരിക്കയെ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു: ഒബാമ

obamaമുസ്‍ലിംകൾക്കെതിരെ അമേരിക്കയെ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് പ്രസിഡന്റ് ബറാക് ഒബാമ.കഴിഞ്ഞ ദിവസം യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പിൽ 49 പേർ കൊല്ലപ്പെടുകയും 53 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.ഐഎസ് ആണ് അക്രമത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം.

സ്വവർഗാനുരാഗികൾക്കും രാജ്യത്തിന്റെ പിന്തുണ ഒബാമ അറിയിച്ചു. തനിച്ചല്ലെന്നും അമേരിക്കൻ ജനതയും ലോകമെമ്പാടുമുള്ള അമേരിക്കയുടെ സുഹൃത്തുക്കളും നിങ്ങൾക്കൊപ്പമുണ്ടെന്നും ഒബാമ പറഞ്ഞു.

Show More

Related Articles

Close
Close