മുഖ്യമന്ത്രിയുടെ അഭിഭാഷകനും കമീഷനും ഏറ്റുമുട്ടി

chandy-solar_2710574gസോളാര്‍ കേസിലെ പ്രതി സരിത എസ്. നായരെ വിസ്തരിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകനും സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജനും തമ്മില്‍ വാക്പോര്. അനാവശ്യമായ ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ തേജോവധം ചെയ്യുകയാണെന്ന സരിതയുടെ അഭിഭാഷകന്‍െറ ആരോപണമാണ് രൂക്ഷമായ വാദപ്രതിവാദത്തിന് ഇടയാക്കിയത്. ക്രിമിനല്‍ വിഷയങ്ങള്‍ ചോദിക്കാന്‍ അനുവദിക്കില്ളെന്നും ഇതൊരു അന്വേഷണകമീഷനാണെന്നും കമീഷന്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ഉണര്‍ത്തി. സരിതക്ക് എന്തും പറയാം അത് എഴുതിയെടുക്കാം; എന്നാല്‍, തനിക്ക് ക്രോസ് ചെയ്യാന്‍ പാടില്ളേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍െറ മറുപടി. കക്ഷിയുടെ അഭിഭാഷകന്‍ എതിര്‍ത്താല്‍ അനുവദിക്കാനാവില്ളെന്നും ക്രോസ് വിസ്താരം പരിധികടക്കുന്നുവെന്നും  കമീഷന്‍ ചൂണ്ടിക്കാട്ടി.
രാവിലെ 11ഓടെയാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം നടത്താന്‍ തുടങ്ങിയത്. സോളാര്‍ ബിസിനസിനുമുമ്പ് സരിതയും ബിജുവും നടത്തിയിരുന്ന ക്രെഡിറ്റ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ചോദിച്ചു മനസ്സിലാക്കുന്നതിനിടെ സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി ഇടപെടുകയായിരുന്നു. ക്രോസ് വിസ്താരം ആരംഭിച്ച്  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സോളാര്‍ വിഷയത്തിലേക്ക് കടക്കുന്നില്ളെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് തന്‍െറ കക്ഷിയെ തേജോവധം ചെയ്യുകയാണെന്നും സരിതയുടെ അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ന്നായിരുന്നു കമീഷന്‍െറ ഇടപെടലുണ്ടായത്. കമീഷന്‍െറ നിലപാടിനെതിരെ സീനിയര്‍ ഗവ. പ്ളീഡര്‍ റോഷന്‍ ഡി. അലക്സാണ്ടറും രംഗത്തുവന്നു. ഒരു ചോദ്യം പോലും സരിതയെ തേജോവധം ചെയ്യുന്നതല്ളെന്ന് പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ഗവ. പ്ളീഡര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ തുടര്‍ച്ചയായി വിസ്തരിച്ചപ്പോള്‍ ഇതൊന്നും ബാധകമായിരുന്നില്ളേ എന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അഭിഭാഷകന്‍ രാജു ജോസഫിന്‍െറ വാദം. തുടര്‍ന്ന് 14 മണിക്കൂര്‍ വിസ്താരത്തിനിരുന്നത് ക്രെഡിറ്റായി കാണേണ്ടെന്നും തന്നെയാരും ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും കമീഷന്‍ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഒറ്റദിവസംകൊണ്ട് വിസ്താരം തീര്‍ത്തതെന്നും കമീഷന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close