ഉമ്മൻചാണ്ടിക്ക് ബജറ്റ് അവതരണത്തിൽ റെക്കോഡ്

chandyയു.ഡി.എഫ് സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ബജറ്റ് അവതരണത്തിൽ റെക്കോഡ്. ഏറ്റവും സമയ ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച വ്യക്തിയെന്ന റെക്കോഡിനാണ് മുഖ്യമന്ത്രി ഉടമയായത്. നിയമസഭയിൽ രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് അവതരണം 2 മണിക്കൂർ 54 മിനിട്ട് സമയം എടുത്താണ് ഉമ്മൻചാണ്ടി പൂർത്തിയാക്കിയത്. 2013ൽ തന്‍റെ 13ാം ബജറ്റ് അവതരിപ്പിച്ച കെ.എം മാണിയുടെ 2 മണിക്കൂർ 50 മിനിട്ട് സമയമാണ് ഉമ്മൻചാണ്ടി മറികടന്നത്.

കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ നാലുതവണ (1991, 92, 93, 94) ബജറ്റ് അവതരിപ്പിച്ച ഉമ്മന്‍ ചാണ്ടിക്ക് ഇത് അഞ്ചാം ബജറ്റാണ്. മന്ത്രിസഭ നിലവില്‍ വന്ന ഉടന്‍ വകുപ്പു വിഭജനം പൂര്‍ത്തിയാകാതിരുന്നതിനാലാണ് നായനാര്‍ക്ക് ബജറ്റ് അവതരിപ്പിക്കേണ്ടി വന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണി ബാര്‍ കോഴക്കേസില്‍പെട്ട് രാജിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിക്ക് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്.

നിയമസഭയുടെ ചരിത്രത്തില്‍ നാലാം തവണയാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, ഇ.കെ. നായനാര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗാമികള്‍. 1964-65 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കെ ’64 ഫെബ്രുവരി 28ന് അവതരിപ്പിച്ചത്. 1971-72 വര്‍ഷത്തെ ബജറ്റാണ് സി. അച്യുതമേനോന്‍ ’71 മാര്‍ച്ച് 19ന് അവതരിപ്പിച്ചത്. 1987-88 വര്‍ഷത്തെ ബജറ്റാണ് ’87 മാര്‍ച്ച് 28ന് ഇ.കെ. നായനാര്‍ അവതരിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close