ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്

22050302.cms

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്. കെ. കരുണാകരനെ പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്കിയെന്ന് ചന്ദ്രശേഖരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.  ചെയ്തുപോയ പാപങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് കേരള ജനത ഉത്തരവാദികളല്ലെന്നും അദ്ദേഹം കുറിച്ചു.

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്.്. സ്വാതന്ത്ര്യ സമര സേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ. കെ. കരുണാകരന്‍. കോണ്‍ഗ്രസുകാരുടെ മനസില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മയാണ് ലീഡറുടേത്.

പ്രീയപ്പെട്ട ലീഡറെ പിറകില്‍നിന്നു കുത്തി മുറവിളികൂട്ടി അധികാരത്തില്‍നിന്നു പുറത്താക്കിയവര്‍ക്കുതന്നെ കാലം തിരിച്ചടി നല്കുന്നു. ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ. ഇനിയെന്ന്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടേത്? എന്ന ചോദ്യങ്ങളുമായുമാണ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സോളാര്‍ വിവാദത്തില്‍പ്പെട്ട് ഉലയുന്ന മുഖ്യമന്ത്രിക്ക് നേരെ ഇതാദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഇത്ര ശക്തമായ വിമര്‍ശനം ഉയരുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ ശ്കതമാക്കിയതിന്റെ സൂചനയാണ്  ചന്ദ്രശേഖരന്റെ പ്രസ്താവന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close