ഓണപരീക്ഷ ഇപ്പോള്‍ നടത്തില്ല, സ്‌കൂളുകള്‍ 29 ന് തുറക്കും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ മാസം 29 ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. ഓണപരീക്ഷ ഇപ്പോള്‍ നടത്തില്ല. ശനിയാഴ്ചകള്‍ പ്രവൃത്തിദിസങ്ങളാക്കി മുടങ്ങിയ അധ്യയനം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.

മാറ്റിവെച്ച ഓണപരീക്ഷ എന്നു നടത്തുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികള്‍ക്കു നേരിട്ടു നല്‍കും. പ്രളയത്തിനിടെ നിരവധി വിദ്യാലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് ഭാഗികമായും. ഇങ്ങിനെ തകര്‍ന്ന സ്‌കൂളുകള്‍ക്ക് പകരം സ്ഥലം ഒരുക്കും. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പൂര്‍വവിദ്യാര്‍ത്ഥികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം തേടും.

മുടങ്ങിയ അധ്യയനം തിരിച്ചുപിടിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാതെ നിവര്‍ത്തിയില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ സിലബസില്‍ ഭാവിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Show More

Related Articles

Close
Close