ഓണാട്ടുകര ആഘോഷത്തിമിര്‍പ്പില്‍

222 ഓച്ചിറ മണ്ണിൽ 28ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള കാളകെട്ടുത്സവം ഇന്ന് നടന്നു .ഓണാട്ടുകര ആഘോഷ തിമിർപ്പിലായി നടന്നു.
ചെറുതും വലുതുമായ 150 -ൽ പരം കെട്ടുകാളകളാണ് ഇന്ന് പടനിലത്ത് എത്തിയത്‌. ജീവത, നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം, അലങ്കാരങ്ങൾ തുടങ്ങിയവ അണിയിച്ച നന്ദികേശൻമാർ കുടമണികൾ കിലുക്കി പടനിലത്ത് എത്തിയത്‌ കാണാൻ പതിനായിരങ്ങളാണ് പരബ്രഹ്മ സവിധത്തിൽ എത്തിയത്‌. മഹോത്സവം സമാഗതമായതോടെ ഓണാട്ടുകരയുടെ മുക്കും മൂലയും പരബ്രഹ്മ സ്തുതികളാൽ മുഖരിതമയി .
ലക്ഷങ്ങൾ മുടക്കിയാണ് കെട്ടുകാളകളെ കരക്കാർ അണിയിച്ചൊരുക്കിയത്. ഏറ്റവും മനോഹരവും വലിപ്പമുള്ളതുമായ കെട്ടുകാളകളെ അണിയിച്ചൊരുക്കണമെന്ന വാശിലായിരുന്നു ഓരോ കരക്കാരും. ഇതിനായി പ്രഗത്ഭരായ ശില്പികളെയാണ് ഓരോ കരക്കാരും എത്തിച്ചത്.

ഇതിനായി കാളകെട്ടുസമിതികൾ പരമാവധി സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അനാവശ്യമായ പ്രശ്നങ്ങളും മറ്റും ഉണ്ടാക്കുന്നവെരെ കർശനമായിനേരിടാനും ധാരണയായിട്ടുണ്ട്. ഇതിനായി കൂടുതൽ മഫ്ടി പൊലീസിനെ നിയമിക്കും.
ഭരണസമിതി നേരത്തെ നൽകിയിട്ടുള്ള നമ്പർ ക്രമത്തിലായിരിക്കും നന്ദികേശൻമാരെ പടനിലത്ത് അണിനിരന്നു . ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കി. വൈദ്യുതിബന്ധം എത്രയുംവേഗം പുന:സ്ഥാപിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുമെന്ന് ഇലക്ട്രിസിറ്റി അധികർതരും അറിയിച്ചിട്ടുണ്ട്. മഹോത്സവത്തിന്റെ ഭാഗമായി ഓണാട്ടുകരയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സർവ്വീസുകൾ കെ. എസ്. ആർ. ടി. സി. ക്രമീകരിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close