കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ അക്രമം നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍

ഓണ്‍ലൈന്‍ ടാക്സികളും ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുളള മറ്റ് വാഹനങ്ങളുമായി കൊച്ചിയില്‍ നിരന്തരമുണ്ടാകുന്ന പ്രശ്നങ്ങളില്‍ ജില്ലാ ഭരണ കൂടത്തിന്റെ കര്‍ശന ഇടപെടല്‍ ഉണ്ടാകുന്നു.
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ അക്രമം നടത്തുന്നവരുടെ ലെസന്‍സ് റദ്ദാക്കുമെന്നും വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്നുംഅദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
യൂബര്‍, ഒല ടാക്സികളും മറ്റ് പ്രൈവറ്റ് വാഹനങ്ങളുമായുളള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും കൊച്ചിയില്‍ പതിവായിരിക്കെയാണ് സംരക്ഷണമൊരുക്കി ജില്ലാ ഭരണകൂടം രംഗത്തെത്തുന്നത്.