പ്രിയകവിക്ക് മലയാളത്തിന്‍റെ യാത്രാമൊഴി

ONV-Kurupമലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന് വികാര നിർഭരമായ യാത്രാമൊഴി. തൈക്കാട് ശാന്തികവാടത്തില്‍ രാവിലെ 10.45ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്‌കാരചടങ്ങുകൾ പൂർത്തിയായി. ജില്ലാഭരണകൂടത്തിന്‍റെ നേരിട്ടുള്ളരാവിലെ ഒൻപതരയോടെ ഒ.എൻ.വിയുടെ വീടായ വഴുതക്കാട്ടെ  ഇന്ദീവരത്തിൽ നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. ശാന്തി കവാടത്തിൽ മകൻ രാജീവാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, സ്പീക്കർ എൻ. ശക്തൻ എന്നിവർ ഉൾപ്പെടെ എല്ലാ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും കലാ-സാംസ്കാരിക  രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മേല്‍നോട്ടത്തിലായിരുന്നു ചടങ്ങുകള്‍.
മഹാകവിയോടുള്ള ആദരസൂചകമായി യേശുദാസിന്‍റെ നേതൃത്വത്തിൽ കലാകാരന്‍മാരുടെ ഗാനാര്‍ച്ചനയും അരങ്ങേറി. സ്കൂൾ കുട്ടികളടക്കം ഒ.എന്‍.വിയുടെ ശിഷ്യരായ 84 കലാകാരന്‍മാരാണ് ഗാനാര്‍ച്ചനയിലൂടെ ആദരാഞ്ജലികളർപ്പിച്ചത്. ഒ.എൻ.വി രചിച്ച നാടകഗാനങ്ങളും ചലച്ചിത്ര ഗാനങ്ങൾ കവിതകളും കോർത്തിണക്കിയ ഗാനാർച്ചന സംസ്കാരം വരെ നീണ്ടുനിന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close