പൃഥ്വിരാജിന്റെ ഊഴം ടീസര്‍ കാണാം

മെമ്മറീസിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ഊഴം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ഒരു പ്രതികാര കഥയാണ് ഊഴം. ഇറ്റ്‌സ് ജസ്റ്റ് എ മാറ്റര്‍ ഓഫ് ടൈം എന്ന ടാഗ് ലൈനിലാണ് ചിത്രമെത്തുന്നത്. ദിവ്യാപിള്ളയാണ് നായിക. ബാലചന്ദ്രമേനോന്‍ പൃഥ്വിരാജിന്റെ അച്ഛനായും സീത അമ്മയായും എത്തുന്നു. ഫൈന്‍ ട്യൂണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സി ജോര്‍ജും ആന്റോ പടിഞ്ഞാറേക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ ഈണം പകരുന്നു.

Show More

Related Articles

Close
Close