ക്ലാസില്‍ നിന്നു മുങ്ങുന്നവരെ കണ്ടെത്താന്‍ സിനിമ തിയറ്ററില്‍ പൊലീസ്

banne2r
ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ കോട്ടയം നഗരത്തിലെ തിയറ്ററുകളില്‍ പരിശോധന നടത്തിയത്.പരിശോധയില്‍ കുടുങ്ങിയത് 25 സ്കൂള്‍ വിദ്യാര്‍ഥികളാണ്.ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തിയാണു പൊലീസ് വിട്ടയച്ചത്.വീട്ടില്‍ നിന്നു രഹസ്യമായി കൊണ്ടുവന്ന വസ്ത്രം ധരിച്ച ഇവര്‍ യൂണിഫോം ബാഗിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. തോളില്‍ ബാഗും തൂക്കി തിയറ്ററിലെത്തിയ കുട്ടികളെ കണ്ടു ചോദ്യംചെയ്‌തോടെ കള്ളി പൊളിഞ്ഞു. കോട്ടയം നഗരത്തിലെ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. മാറ്റിനിയുടെ സമയത്തായിരുന്നു അടുത്ത പരിശോധന.നഗരത്തിലെ മൂന്നു തിയറ്ററുകള്‍ക്കു മുന്നിലും പരിസര പ്രദേശത്തും ഡിവൈഎസ്പി വി. അജിത്, സിഐമാരായ എ.ജെ. തോമസ്, സക്കറിയ മാത്യു, എസ്ഐമാരായ യു. ശ്രീജിത്ത്, ടി.ആര്‍. ജിജു എന്നിവരുടെയും ഷാഡോ പൊലീസ് സംഘാംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിശോധന

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close