ഓസ്‌കാര്‍ വേദിയില്‍ പിഴവ്; പുരസ്‌കാര വേദിയില്‍ നാടകീയ തിരുത്തലുകള്‍

89ാമത് ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പ്രഖ്യാപിച്ചതില്‍ പിഴവ്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത് ലാ ലാ ലാന്റിനാണെങ്കിലും ലഭിച്ചത് മൂണ്‍ലൈറ്റിന്.

പുരസ്‌കാരം കരസ്ഥമാക്കാന്‍ ലാ ലാന്റിന്റെ നിര്‍മ്മാതാക്കള്‍ വേദിയിലെത്തിയപ്പോഴാണ് പിഴവ് മനസിലായത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന്റെ എന്‍വലപ്പിന് പകരം നേരത്തേ പ്രഖ്യാപിച്ച മികച്ച നടിയുടെ എന്‍വലപ്പ് മാറ്റിവെച്ചതാണ് പിഴവുപറ്റാന്‍ കാരണമായത്.

നടനും സംവിധായകനുമായ വാറന്‍ ബെയ്റ്റിയും നടി ഫായെ ഡുണാവായും ചേര്‍ന്നാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. ആദ്യം ലാ ലാ ലാന്റിന് അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം പിഴവ് മനസിലാക്കി സംഘാടകര്‍ തിരുത്തുകയായിരുന്നു. തുടര്‍ന്ന് മികച്ച ചിത്രം മൂണ്‍ ലൈറ്റാണെന്ന് വാറന്‍ ബീറ്റി പ്രഖ്യാപിച്ചു. ഒപ്പം ചിത്രത്തിന്റെ പേര് എഴുതിയ കുറിപ്പ് കാണിക്കുകയും ചെയ്തു. ഇതോടെ മൂണ്‍ ലൈറ്റിന്റെ പിന്നണിപ്രവര്‍ത്തകര്‍ സന്തോഷത്തോടെ വേദിയിലെത്തി. ചരിത്രപരമായ മണ്ടത്തരം എന്നാണ് മാധ്യമങ്ങള്‍ ഈ പിഴവിനെ വിശേഷിപ്പിച്ചത്.

പതിവു തെറ്റിച്ച് കറുത്ത വര്‍ഗക്കാര്‍ക്കു പ്രധാന്യം നല്കുന്നതായിരുന്നു ഇത്തവണത്തെ ഓസ്‌കര്‍. ഒപ്പം മുസ്‌ലീം അഭിനേതാക്കളെ അവാര്‍ഡിനായി പരിഗണിക്കാതിരുന്ന മുന്‍കാല നിലപാടുകളെ മാറ്റിയെഴുതി ഇത്തവണ ഒരു മുസ്‌ലീം അഭിനേതാവിന് പുരസ്‌കാരം ലഭിച്ചു. മൂണ്‍ലൈറ്റിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരത്തിന് മഹര്‍ഷെലാ അലിയെയാണ് തെരഞ്ഞെടുത്തത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് ഓസ്‌കാര്‍ വേദിയുടെ നിറംകെടുത്തി. ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ദ സെയില്‍സ്മാന്റെ സംവിധായകരും അണിയറ പ്രവര്‍ത്തകരും ഓസ്‌കര്‍ വേദിയില്‍ എത്തിയില്ല. ഇന്ത്യയ്ക്ക് ഓസ്‌കറില്‍ നിരാശയായിരുന്നു. ലയണിലെ അഭിനയത്തിന് ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ അവസാന പട്ടികയില്‍ ഇടം നേടിയെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.

89ാമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ തിളങ്ങിയത് ലാ ലാ ലാന്‍ഡ് എന്ന ചിത്രം. മികച്ച സംവിധായകന്‍, നടി, ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം എന്നീ ഓസ്‌കറുകളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്. അഡെലെ റൊമാന്‍സ്‌കി, ഡെഡെ ഗാര്‍ഡ്‌നര്‍, ജെറമി ക്ലെയ്‌നര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത മൂണ്‍ലൈറ്റാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാലാ ലാന്‍ഡിലെ നായിക എമാ സ്‌റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

മികച്ച സഹനടനുള്ള പുരസ്‌കാരം മൂണ്‍ ലൈറ്റിലെ അഭിനയത്തിലൂടെ മഹര്‍ഷല അലിക്ക് നല്കി ആരംഭിച്ച ചടങ്ങ് അവസാനിച്ചതും മൂണ്‍ ലൈറ്റിനെ മികച്ച ചിത്രമായി പ്രഖ്യാപിച്ചായിരുന്നു. മികച്ച സഹനടി വയോള ഡേവിസും വസ്ത്രാലങ്കാരത്തിന് കോളീന്‍ അറ്റ്‌വുഡും സൗണ്ട് എഡിറ്റിങിന് സിവിയന്‍ ബെല്ലെമേറും എഡിറ്റിങിന് ജോണ്‍ ഗില്‍ബര്‍ട്ടും പുരസ്‌കാരം കരസ്ഥമാക്കി.

മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സൂട്ടോപ്പിയ നേടി. വിഷ്വല്‍ എഫക്റ്റ്‌സിനുള്ള പുരസ്‌കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായ ജംഗിള്‍ ബുക്ക് നേടി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ഇറാനിയന്‍ ചിത്രമായ ദ സെയില്‍സ്മാനും നേടി. ഈ ചിത്രത്തിന്റെ സംവിധായകന്‍ സംവിധായകരും അണിയറ പ്രവര്‍ത്തകരും പക്ഷേ ഓസ്‌കര്‍ വേദിയില്‍ എത്തിയിരുന്നില്ല.

ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എത്താതിരുന്നത്. മറ്റ് പുരസ്‌കാരങ്ങള്‍ അനിമേറ്റഡ് ഷോര്‍ട്ട് പൈപ്പര്‍ വിദേശഭാഷാ ചിത്രം ദി സെയില്‍സ്മാന്‍ (ഇറാന്‍) സഹനടി വയോള ഡേവിസ് (ഫെന്‍സസ്) സൗണ്ട് മിക്‌സിംഗ് ഹാക്ക്‌സോ റിഡ്ജ് സൗണ്ട് എഡിറ്റിംഗ് സില്‍വെയ്ന്‍ ബെല്ലെമേര്‍ (അറൈവല്‍) ഡോക്യുമെന്ററി ഫീച്ചര്‍ ഒ.എഫ്.മേഡ് ഇന്‍ അമേരിക്ക കോസ്റ്റിയൂം ഡിസൈന്‍ കൊല്ലെന്‍ ആറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീറ്റ്‌സ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ദെം) മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍ സുയിസൈഡ് സ്‌ക്വാഡ് സഹനടന്‍ മഹെര്‍ഷാല അളി (മൂണ്‍ലൈറ്റ്)

Show More

Related Articles

Close
Close