പി.ജയരാജനെ കോഴിക്കോട് മെഡി. കോളേജിലേക്ക് മാറ്റും

P-Jayarajan

കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവില്‍ ജയരാജന് ഗുരുതര ആരോഗ്യ പ്രശ്നമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. രാവിലെ 8.45ന്‍റെ ഗരീബ് രഥ് എക്സ്പ്രസിൽ കോഴിക്കോട്ട് എത്തിക്കുന്ന ജയരാജനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.

ബുധനാഴ്ചയും ജയരാജനെ വിദഗ്ധപരിശോധനക്ക് വിധേയനാക്കിയിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ കണ്ണൂർ ജയിൽ സൂപ്രണ്ട് നിർദേശിക്കുകയായിരുന്നു. മുമ്പ് ചികിത്സിച്ചിരുന്ന ആശുപത്രി എന്ന നിലയിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനക്ക് ശേഷം ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടു പോകുമെന്നാണ് റിപ്പോർട്ട്.

കോഴിക്കോട് നിന്നും ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടിരുന്നു. ഇത് വലിയ വിമർശങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് കോഴിക്കോട് യാത്രക്കായി ട്രെയിൻ തെരഞ്ഞെടുത്തത്. കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close