പി ജയരാജന് നല്‍കേണ്ടത് ഫാസിസ്റ്റ് വിരുദ്ധപോരാളി പട്ടമല്ല; മരണത്തിന്റെ വ്യാപാരി പുരസ്‌കാരമെന്ന് പി കെ ഫിറോസ്

മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കടുത്ത ഭാഷയിലാണ് ജയരാജനെതിരെ ഫിറോസിന്റെ പോസ്റ്റ്. ഫാസിസ്റ്റ് വിരുദ്ധ പോരാളിപ്പട്ടത്തിനായി ഓടുന്ന ജയരാജന് നല്‍കേണ്ടത് മരണത്തിന്റെ വ്യാപാരി പുരസ്‌കാരമെന്നും ഫിറോസ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മുമ്പ് അരിയില്‍ ഷുക്കൂറിനെ കൊന്നപ്പോഴും ഇയാള്‍ ഇത് തന്നെയാണ് പറഞ്ഞത്. തന്റെ കാര്‍ തടഞ്ഞുവെന്ന പേരിലായിരുന്നു ഇല്ലാതാക്കിയത്. ഇതിന് തെളിവുണ്ടാക്കാന്‍ നല്‍കിയ ഫോട്ടോയും വ്യാജമാണെന്ന് തെളിഞ്ഞിട്ടും ഇയാള്‍ മാറ്റിപ്പറഞ്ഞില്ലെന്ന് ഫിറോസ് കുറ്റപ്പെടുത്തുന്നു. ശുഹൈബ് എന്ന യുവ നേതാവിനെയും ഫിറോസ് പോസ്റ്റിലൂടെ പുകഴ്ത്തുന്നു. ശരീരത്തില്‍ 37 വെട്ടുകള്‍ പതിച്ചപ്പോഴും കൂടെയുണ്ടായിരുന്നവര്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്നാണ് ആ യുവാവ് അന്വേഷിച്ചതെന്നും ധീരന്‍ എന്നായിരുന്നില്ലേ അവനെ വിളിക്കേണ്ടിയിരുന്നതെന്നും ഫിറോസ് പേസ്റ്റില്‍ പറയുന്നു.

Show More

Related Articles

Close
Close