“കൈകളെ വടിവാള്‍ എന്താന്‍ പഠിപ്പിക്കുന്ന റിക്രൂട്ട്മെന്റ് റാലികളാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെന്ന് “

DIVYA
വീണ്ടും വിവാദം സൃഷ്ട്ടിച്ച് ഡി വൈ എഫ് ഐ നേതാവ് പി പി ദിവ്യ.

കൈകളെ വടിവാള്‍ എന്താന്‍ പഠിപ്പിക്കുന്ന റിക്രൂട്ട്മെന്റ് റാലികളാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെന്നും , ഓടക്കുഴലുമായി നടക്കുന്ന കുഞ്ഞുങ്ങള്‍ മനോഹരമായ കാഴ്ച ആണെങ്കിലും ബാലഗോകുലത്തില്‍നിന്നും ശാഖയിലേക്ക് അധികം ദൂരമില്ലെന്നു അമ്മമാര്‍ അറിയണമെന്നും ദിവ്യയുടെ പോസ്റ്റില്‍ പറയുന്നു.

PP Divya യുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌:
DIVYA POST

അമ്മമാരോട്……

സെപ്റ്റംബര്‍ 5 ശ്രീകൃഷ്ണ ജയന്തിയാണ് . രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങള്‍ കൃഷ്ണ വേഷംകെട്ടി കയ്യില്‍ ഓടക്കുഴലുമായി നടക്കുന്ന കാഴ്ച്ച ആഹ്ലാദകരം മാത്രമല്ല മനോഹരവുമാണ്.പക്ഷെ ബാലഗോകുലത്തില്‍നിന്നും ശാഖയിലേക്ക് അധികം ദൂരമില്ലെന്നു അമ്മമാര്‍ അറിയണം. ഓടക്കുഴല്‍ പിടിച്ച കൈകളെ വടിവാളേന്താന്‍ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലേക്കുള്ള റിക്രൂട്ട്മെന്റ് റാലികളാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര. സങ്കികളുടെ ത്രിശൂലങ്ങളില്‍ പിടിഞ്ഞുതീര്‍ന്ന് ജനിക്കാത്ത എത്രയോകുഞ്ഞു നിലവിളികള്‍ നമ്മുടെ കാതിലുണ്ട്. തട്ടമിട്ട ഗര്‍ഭപാത്രങ്ങളില്‍ കൊരുത്തുപോയെന്ന കാരണത്താല്‍ കരിഞ്ഞുതീര്‍ന്ന ഭ്രൂണങ്ങളുടെ ഗന്ധം നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ കൊലയാളികളുടെ ഈ ഘോഷയാത്രയില്‍നിന്ന് നമ്മുടെ മക്കളെ മാറ്റിനിര്‍ത്തുക… സുരക്ഷിതരാക്കുക.അവര്‍ അനന്തസാധ്യതയുള്ള ആകാശങ്ങകളാണ്…

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close