സിന്ധുവിന്റെ മധുരപ്രതികാരം; കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍ 22-20, 11-21,21-18. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പിന്റെ തനിയാവർത്തനമാണ് സോളിൽ കണ്ടത്. റിയോ ഒളിംപിക്സ് സെമിയിൽ സിന്ധു ഒകുഹാരയെ തോൽപിച്ചപ്പോൾ ലോകചാംപ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര തിരിച്ചടിച്ചു. ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയർന്ന സീഡുകാർ ഏറ്റുമുട്ടുന്നതും ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്നതുമായ ചാംപ്യൻഷിപ്പാണു സൂപ്പർ സീരീസ്. ഒളിംപിക്സും ലോകചാംപ്യൻഷിപ്പും കഴിഞ്ഞാൽ ബാഡ്മിന്റന്റെ വലിയ വേദിയാണിത്. ആദ്യ ഗെയിം 22-20ന്  സിന്ധു കരസ്ഥമാക്കി. രണ്ടാം ഗെയിമില്‍ നൊസോമി അതിശക്തമായി തിരിച്ചു വരവാണ് നടത്തിയത്. വളരെ അനായാസമായിരുന്നു നൊസോമിയുടെ മുന്നേറ്റം. ഇത് സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ചാണ് ഇരുവരും പോരാടിയത്.

Show More

Related Articles

Close
Close