ജനവിധി നാളെ അറിയാം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ശക്തമായ പൊലീസ് സംരക്ഷണമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്നത്.
6 കോര്‍പ്പറേഷനുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 941 ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ജനവിധിയാണ് നാളെ പുറത്തു വരുന്നത്. നാളെ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടേ കാലോട് കൂടി ആദ്യ ഫല സൂചനകള്‍ ലഭ്യമാകും. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close