മീരയായി അനു സിത്താര; പടയോട്ടത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര എന്ന കഥാപാത്രമായി വേഷമിട്ട് അനുസിത്താര.

സെപ്റ്റംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രിട്ടോ എന്ന കിടിലന്‍ കഥാപാത്രമായാണ് പെല്ലിശേരി എത്തുന്നത്. ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

Show More

Related Articles

Close
Close