സല്‍മാനായി ഗണപതി ; പടയോട്ടത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സല്‍മാന്‍ എന്ന കഥാപാത്രമായെത്തുന്ന ഗണപതിയാണ് പോസ്റ്ററില്‍.

സെപ്റ്റംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്രിട്ടോ എന്ന കിടിലന്‍ കഥാപാത്രമായാണ് പെല്ലിശേരി എത്തുന്നത്. ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ബിജു മേനോന്റെ മുന്‍ കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പടയോട്ടത്തിലെ രഘു. അനു സിത്താരയാണ് നായിക. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

മലയാളത്തിലെ ഏറ്റവും അധികം പണം വാരിയ ചിത്രങ്ങളിലൊന്നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ബാംഗ്‌ളൂര്‍ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ എന്നിവയ്ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നാലാമത്തെ ചിത്രമാണ് പടയോട്ടം.

Show More

Related Articles

Close
Close