പത്മ പുരസ്‌കാരത്തിനായി ഗുര്‍മീതിന് ലഭിച്ചത് 4208 ശുപാര്‍ശകള്‍

ബലാത്സംഗകേസില്‍ ജയിലിലടയ്ക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ലഭിച്ചത് നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകള്‍. കേസില്‍ ശിക്ഷിക്കപ്പെടുന്നതിനു മുന്‍പാണ് ഈ നാമനിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഗുര്‍മീതിനായി ലഭിച്ചതു 4208 ശുപാര്‍ശകളാണ്. അതില്‍ അഞ്ചെണ്ണം ഗുര്‍മീത് തന്നെയാണ് നല്‍കിയത്. മൂന്നു ശുപാര്‍ശകള്‍ സിര്‍സയിലെ വിലാസത്തില്‍ നിന്നും മറ്റു രണ്ടെണ്ണം ഹിസാറിലെയും രാജസ്ഥാനിലെയും വിലാസങ്ങളില്‍ നിന്നുമാണ് അയച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷം ഒരു ശുപാര്‍ശ പോലും ലഭിക്കാത്തതിനാല്‍ ഇതു ബോധപൂര്‍വമായ നീക്കമായാണ് കരുതുന്നത്. ഈ വര്‍ഷം ആകെ ലഭിച്ച 18,768 ശുപാര്‍ശകളില്‍ ഏറ്റവും കൂടുതലും ഗുര്‍മീതിനാണ്. ദേര ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍ നിന്നാണു ശുപാര്‍ശകളിലേറെയും. സിര്‍സ സ്വദേശിയായ അമിത് 31 തവണയാണു ഗുര്‍മീതിന്റെ പേരു ശുപാര്‍ശ ചെയ്തിരിക്കുന്നത്. സുനില്‍ എന്നയാള്‍ 27 തവണയും.

Show More

Related Articles

Close
Close