പാക് ഭീകരന്‍ ജീവനോടെ പിടിയില്‍

2612
ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് സേനയ്ക്ക് നേരെ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടി. സൈന്യവും ഭീകരരും തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനിടെയാണ് ഉസ്മാന്‍ ഖാന്‍ എന്ന പാക്ക് ഭീകരനെ പിടികൂടിയത്. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശി ഉസ്മാന്‍ ഖാനാണ് പിടിയിലായത്. ലഷ്‌കറെ ത്വയ്ബ ഭീകരനായ ഉസ്മാന്‍ ഖാന് ഇരുപത് വയസ്സാണ് പ്രായം. നാട്ടുകാര്‍ പിടികൂടിയ ഇയാളെ പിന്നീട് സേനയ്ക്ക് കൈമാറുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം പിടിയിലാവുന്ന ആദ്യത്തെ തീവ്രവാദിയാണ് ഉസ്മാന്‍ഖാന്‍. അജ്മല്‍ കസബിന് ശേഷം ജീവനോടെ പിടികൂടുന്ന ആദ്യത്തെ തീവ്രവാദി. ഉസ്മാന്‍ ഖാനോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിനായി ആര്‍മി കമാന്‍ഡോകളെ ഉധംപൂരിലേക്ക് അയച്ചിട്ടുണ്ട്.

ഇയാളുടെ കൈയില്‍നിന്ന് എ.കെ 47 തോക്കും ആയുധങ്ങളും പിടികൂടി. സംഘത്തിലെ മൂന്നുപേര്‍ ഗുര്‍ദാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും മറ്റു രണ്ടുപേര്‍ അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ട് ജമ്മുവിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close