പാക് ‘ഇടപെടലുകള്‍’ ആണവായുധ പ്രയോഗത്തിന് കാരണമാകുമെന്ന് ജോ ബൈഡന്‍

പ്രാദേശിക പ്രശ്‌നങ്ങളില്‍ ചില രാജ്യങ്ങള്‍ ഇടപെടുന്നത് ആണവായുധ പ്രയോഗത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. പാകിസ്താന്‍ നടത്തുന്ന ചില ഇടപെടലുകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ബൈഡന്‍ ഇങ്ങനെ പറഞ്ഞത്.

ഉത്തരകൊറിയയുടെ ആണവായുധ, ബാലിസ്റ്റിക് മിസൈല്‍ ശേഷി വര്‍ധിക്കുന്നത് രാജ്യാന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാലാണ് അവരുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും, അമേരിക്കയില്‍ ഇനി ചുമതലയേല്‍ക്കുന്ന ഭരണകൂടം കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇത്തരം ഭീഷണികള്‍ തുടച്ചുനീക്കണമെന്നും ലോകത്തുള്ള ആണവായുധങ്ങളുടെ ശേഖരം കുറച്ചു കൊണ്ടുവരണമെന്നും ബൈഡന്‍ പറഞ്ഞു.

യൂറോപ്പ്, ദക്ഷിണേഷ്യ, പൂര്‍വേഷ്യ തുടങ്ങിയ മേഖലകളില്‍ ആണവായുധ പ്രയോഗം നടന്നേക്കാമെന്നും, ലോകത്ത് എവിടെയെങ്കിലും ഒരു ആണവായുധ പ്രയോഗമുണ്ടായാല്‍ അത് വന്‍ പ്രത്യാഘാതമായിരിക്കും സൃഷ്ടിക്കുക. അതിനാലാണ്, എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആണവായുധത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close