തക്കതായ തിരിച്ചടി നൽകുമെന്ന് പാക്ക് സൈനിക മേധാവി റഹീൽ ഷരീഫ്.

raheel
അതിർത്തിയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെയും ബലൂച്ചിസ്ഥാനിൽ ചോരപ്പുഴയൊഴുക്കിയും മറ്റുമായി പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള എല്ലാവിധ ശ്രമങ്ങളും തടയുമെന്നും പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കു തക്കതായ തിരിച്ചടി നൽകുമെന്ന് പാക്ക് സൈനിക മേധാവി റഹീൽ ഷരീഫ്. ഇന്ത്യയുടെ പേരെടുത്ത് പറയാതെയായിരുന്നു അതിർത്തിയിൽ പ്രകോപനങ്ങൾ സൃഷ്ടിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന പാക്ക് സൈനിക മേധാവിയുടെ ഭീഷണി.

സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി മറ്റു രാജ്യങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധത പാക്കിസ്ഥാൻ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതുപക്ഷേ, രാജ്യത്തിന്റെ താൽപര്യങ്ങളും, ദേശീയ ബോധവും, പരമാധികാരവും ആർക്കും അടിയറവു വച്ചുകൊണ്ടായിരിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close