പാക് സൈനികരുടെ തല വെട്ടുന്നുണ്ട്; പ്രദർശിപ്പിക്കാറില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം പാക് സൈനികരുടെ തല വെട്ടുന്നുണ്ടെന്നും എന്നാൽ അത് പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മലാ സീതരാമൻ. ഒരു ചാനൽ പരിപാടിയ്ക്കിടെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന.

പാക്കിസ്ഥാൻ രണ്ട് ഇന്ത്യൻ സൈനികരുടെ തല വെട്ടിയാൽ ഇന്ത്യ പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി പറഞ്ഞിരുന്നു. ഇത് സംഭവിക്കുന്നുണ്ടോ എന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്.

2016ൽ നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള ഭീകരതാവളങ്ങളിൽ മിന്നലാക്രമണം നടത്തി പാക്കിസ്ഥാനെ ഇന്ത്യ പാഠം പഠിപ്പിച്ചുവെന്ന് നിര്‍മലാ സീതാരാമൻ പറഞ്ഞു. തീവ്രവാദികളെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറാൻ അനുവദിക്കില്ലെന്നും അവരെ അതിര്‍ത്തിയിൽ വച്ചു തന്നെ വകവരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൈന്യത്തിന്‍റെ നടപടികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ല. എന്നാൽ ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുണ്ടെന്ന് മാത്രം ഉറപ്പ് നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.

 

Show More

Related Articles

Close
Close