ഭീകര സംഘടനകളെ പാക്കിസ്ഥാൻ ലാഘവത്തോടെ കാണുന്നു; എസ് ജയശങ്കർ

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ കാട്ടുന്ന തണുപ്പൻ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ.

ഭീകര സംഘടനകൾ ”നോൺ സ്റ്റേറ്റ് ” ആയ സാഹചര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന പാക്കിസ്ഥാന്റെ വാദമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാകിസ്താന്റെ  ഈ കൈയ്യൊഴിഞ്ഞ മനോഭാവം വിലപ്പോകില്ലെന്ന് ജയശങ്കർ തുറന്നടിച്ചു.

പാക്കിസ്ഥാനിൽ നിന്ന് ആസൂത്രണം ചെയ്തു നടത്തുന്ന ഭീകരാക്രമണങ്ങൾ ഭരണകൂടം അറിഞ്ഞതല്ല എന്ന് വരുത്താൻ നോൺ സ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കുന്ന തന്ത്രം ഇനി വിലപ്പോവില്ലെന്ന് ജയശങ്കർ പറഞ്ഞു.

Show More

Related Articles

Close
Close