മുംബൈ ഭീകരാക്രമണം; സത്യം വെളിപ്പെടുത്തി പാക് എഫ്‌ഐഎ മുന്‍ തലവന്‍

261-2014-guangzhou-high-end-new-trendy-ladies-ss-fashion-leather-bags-SA632011 ലെ മുംബൈ ഭീകരാക്രമണത്തിനുളള പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതും പാക്കിസ്ഥാനില്‍ നിന്നാണെന്ന് വെളിപ്പെടുത്തല്‍. ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനില്‍ നിന്ന് തന്നെയാണ് രഹസ്യാന്വേഷണ വിഭാഗം മുന്‍ ഡയറടകര്‍ ജനറല്‍ താരിഖ് ഖോസന്‍ വെളിപ്പെടുത്തുകയായിരുന്നു. അജ്മല്‍ കസബ് പാക് പൗരനാണെന്നും കസബ് അടക്കമുള്ളവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും പരിശീലനം നല്‍കിയത് ലഷ്‌ക്കര്‍ ഇ തയിബയാണെന്നും ഖോസന്‍ വെളിപ്പെടുത്തി,

166 പേരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണത്തിന് കാരണക്കാരായവര്‍ക്കു യുക്തമായ ശിക്ഷ ലഭിക്കുന്നുണ്ടെന്നു പാകിസ്താന്‍ ഉറപ്പാക്കണമെന്നും ഡോണ്‍ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഖോസ വ്യക്തമാക്കി. പാകിസ്താന്‍ സത്യം മനസിലാക്കണം, പാളിച്ച അംഗീകരിക്കണം എന്ന തലക്കെടില്ലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. കേസിലെ നിര്‍ണായക മൊഴികളാണ് പാകിസ്താന്റെ ഭാഗത്തുള്ളത്. ഇതൊക്കെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതികളും സാക്ഷികളും പതിവായി മൊഴിമാറ്റുന്നു. വിചാരണക്കോടതിയിലെ ജഡ്ജിമാരെ നിരന്തരമായി മാറ്റുന്നു. കേസിലെ പ്രോസിക്യൂട്ടര്‍ കൊല ചെയ്യപ്പെട്ടു. ഇതൊക്കെ ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികള്‍ ആസൂത്രിതമായി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നു സംശയിക്കുന്നതായും ഖോസ ലേഖനത്തില്‍ പറയുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close