ഇന്നറിയാം പളനിസാമി സർക്കാരിന്റെ വിധി

ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. ദിനകരനോടു കൂറു പ്രഖ്യാപിച്ച്, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവർണർക്കു കത്തു നൽകിയ 18 എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയാൽ എടപ്പാടി സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടും.

Show More

Related Articles

Close
Close