‘മരുഭൂമിയുടെ മുത്ത്’ ഐഎസ് തകര്‍ത്തു

palmyra
സിറിയയിലെ പൗരാണിക നഗരമായ പൽമിറയിലെ ചരിത്രസ്മാരകങ്ങൾക്കു നേരെ വീണ്ടും ഐഎസ് ആക്രമണം. രണ്ടായിരം വർഷം പഴക്കമുള്ള റോമാകാലത്തെ കൂറ്റൻ കവാടം ഞായറാഴ്ച ഭീകരർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു തകർത്തതായി സിറിയ പുരാവസ്തുമേധാവി മാമൂൺ അബ്ദുൽകരീം പറഞ്ഞു.

യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള പൽമിറയിൽ 2000 വർഷത്തിലേറെ പഴക്കമുള്ള എടുപ്പുകളും ശിൽപങ്ങളുമുണ്ട്.പൽമിറ സമ്പൂർണനാശത്തിന്റെ വക്കിലാണെന്നും പൽമിറയെ രക്ഷിക്കാൻ രാജ്യാന്തരസമൂഹം ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.‘മരുഭൂമിയുടെ മുത്ത്’ എന്നറിയപ്പെടുന്ന പൽമിറ ഡമാസ്കസിൽനിന്ന് 210 കിലോമീറ്റർ അകലെയാണ്.

അരനൂറ്റാണ്ടോളം പൽമിറയിലെ പുരാവസ്തുശേഖരങ്ങളുടെ സംരക്ഷകനായിരുന്ന പണ്ഡിതൻ ഖലീദ് അസദിനെ (82) ഓഗസ്റ്റിലാണ് ഐഎസ് തലവെട്ടിക്കൊന്നിരുന്നു. രണ്ടായിരം വർഷം പഴക്കമുള്ള സിറിയൻ ഗോപുര കുഴിമാടങ്ങളും പൗരാണികശേഷിപ്പുകളിലെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന ബാൽ ഷമീൻ റോമാക്ഷേത്രവും ഏതാനും ശിൽപങ്ങളും ഐഎസ് നേരത്തേ നശിപ്പിച്ചിരുന്നു. ‘മരുഭൂമിയുടെ മുത്ത്’ എന്നറിയപ്പെടുന്ന പൽമിറ ഡമാസ്കസിൽനിന്ന് 210 കിലോമീറ്റർ അകലെയാണ്.

സിൽക്ക് റൂട്ടിലെ പ്രധാന ഇടത്താവളമായിരുന്നു. സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങുന്നതിനു മുൻപു പ്രതിവർഷം ഒന്നരലക്ഷത്തോളം സഞ്ചാരികളെത്തിയിരുന്നു. പൗരാണികനഗര കവാടത്തിലെ മുഖ്യആകർഷണമായിരുന്ന ദി ആർച്ച് ഓഫ് ട്രയംഫ് തകർത്തതു സിറിയൻ ഒബ്സർവേറ്ററിയും സ്ഥിരീകരിച്ചു. മറ്റു സ്മാരകങ്ങളിലും ഐഎസ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായും മാമൂൺ അബ്ദുൽകരീം അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close