ലോകബാങ്കിന്റെ 400 കോടി രൂപ കൂടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

WorldBank
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 400 കോടി കൂടി ലഭിക്കും.ജനസേവനം മെച്ചമാക്കല്‍, പഞ്ചായത്തുകളുടെ ഭരണ നിര്‍വഹണം മെച്ചപ്പെടുത്തല്‍ , കാര്യശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് പണം വിനിയോഗിക്കും.ലോക ബാങ്കില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന അധിക 400 കോടി കൂടി ‘തദ്ദേശ മിത്ര’ത്തിന് നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.അഞ്ചുകൊല്ലം മുന്‍പ് സര്‍ക്കാര്‍ കൊണ്ടുവന്ന ‘തദ്ദേശ മിത്രം’ പദ്ധതിക്ക് ഈ തുക നല്‍കാനാണ് തീരുമാനം.

കേരള ലോക്കല്‍ ഗവണ്‍മെന്റ് ഡെലിവറി പദ്ധതി പ്രകാരമാണ് തദ്ദേശ മിത്രം പദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിനിടെ ഡോളര്‍ വിനിമയ വ്യത്യാസത്തില്‍ 400 കോടി കൂടി അധികം തുക സംസ്ഥാനത്തിന് കിട്ടി. ഈ തുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി ലഭിക്കുന്നത്. തദ്ദേശ മിത്രത്തിന്റെ ആദ്യ അടങ്കല്‍ 1195.8 കോടിയായിരുന്നു. ഇതില്‍ സര്‍ക്കാര്‍ വക 276 കോടി രൂപയാണ്.

ജനസേവനം മെച്ചമാക്കല്‍, പഞ്ചായത്തുകളുടെ ഭരണ നിര്‍വഹണം മെച്ചപ്പെടുത്തല്‍ , കാര്യശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് പണം വിനിയോഗിക്കും.പിന്നാക്ക, വരുമാനം കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രം തദ്ദേശ മിത്രത്തിലൂടെ ഇക്കുറി 200 കോടിയാണ് ലഭിക്കുക.ആദിവാസി ക്ലസ്റ്ററുകളുള്ള പഞ്ചായത്തിന് 42 കോടിയും നല്‍കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close