ആരാണ് ഇന്ത്യയിലെ ‘പപ്പു?’ ഗൂഗിളിന്റെ മറുപടി

rahul-gandhi
ആരാണ് ഇന്ത്യയിലെ പപ്പു? എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഉത്തരമായി വരുന്നത്. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്നത് പപ്പുവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ചോദ്യത്തിനുള്ള വിശദീകരണത്തില്‍ ഗൂഗിള്‍ നല്‍കുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.മിണ്ടാത്ത കുട്ടിയെന്നാണ് പപ്പു എന്ന വാക്കിന്റെ ഹിന്ദിയിലെ അര്‍ത്ഥം.pappuindia
രാഹുലിന്റെ പേരും പപ്പു എന്ന വാക്കും സോഷ്യല്‍ മീഡിയയിലെ ഓരോ തവണ പോസ്റ്റ് ചെയ്യുമ്പോഴും അത് ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുന്നുവെന്നതാണ് വസ്തുത. ഏത് സെര്‍ച്ചില്‍ ഉള്‍പ്പെടുത്തണം, ഉള്‍പ്പെടുത്തരത് എന്നത് സംബന്ധിച്ച വൈജ്ഞാനിക പരിജ്ഞാനം ഗൂഗിള്‍ ഡെവലപ്പേഴ്‌സ് അല്‍ഗോരിഥത്തിനില്ല. അതുകൊണ്ട് തന്നെ ഓരോ ട്വീറ്റും ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഗൂഗിളിനെ സംബന്ധിച്ച് സെര്‍ച്ച് ക്വറികളാണ്. ഇതിനാലാണ് ആരാണ് ഇന്ത്യയിലെ പപ്പു എന്ന ചോദ്യത്തിന് ഉത്തരമായി രാഹുലിന്റെ പേര് വരാന്‍ കാരണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close