പറമ്പിക്കുളം-ആളിയാര്‍ കരാര്‍: തമിഴ്‌നാടിന്റെ കരാര്‍ ലംഘനത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

പറമ്പിക്കുളം- ആളിയാര്‍ കരാറില്‍ തമിഴ്നാടിന്റെ കരാര്‍ ലംഘനം ഉന്നയിച്ച് കേരളം സുപ്രീംകോടതിയില്‍ ഇടക്കാല ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇതിനായി എജിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.30 വര്‍ഷത്തിലൊരിക്കല്‍ കരാര്‍ പുതുക്കേണ്ട പറമ്പിക്കുളം- ആളിയാര്‍ കരാര്‍ കാലാവധി തീര്‍ന്ന് മറ്റൊരു 30 വര്‍ഷം കൂടി പിന്നിട്ടിട്ടും നടപടികള്‍ ഇല്ലാത്ത സ്ഥിതിയാണ്. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം – ആളിയാര്‍, കാവേരി തുടങ്ങി അന്തര്‍ സംസ്ഥാന നദീജല കരാറുകളുടെ സമഗ്രമായ അവലോകനത്തിനും കേരളത്തിന്റെ താത്പര്യസംരക്ഷണത്തിനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കാനുമായുള്ള യോഗമാണ് ഇന്ന് കൂടിയത്.

നടപ്പുജലവര്‍ഷത്തിലും കരാര്‍ ലംഘനമുണ്ടായി എന്നാണ് പരാതി. കുരിയാര്‍കുറ്റി – കാരാപ്പുഴ പദ്ധതിയില്‍ ബദല്‍ സംവിധാനമുണ്ടാക്കുന്നതില്‍ സമഗ്രപഠനം നടത്താനും യോഗം തീരുമാനിച്ചു.

Show More

Related Articles

Close
Close