പാരീസ് ഉടമ്പടി പണത്തിന് വേണ്ടിയല്ല; തുറന്നടിച്ച് സുഷമ

പാരീസ് കാലവസ്ഥാ കരാറിലൂടെ ഇന്ത്യ കോടിക്കണക്കിന് രൂപയാണ് കൊയ്യുന്നതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ട്രംപിന്റേത് വാസ്തവ വിരുദ്ധമായ പ്രസ്താവനയാണ്. പണത്തിന് വേണ്ടിയല്ല കരാറിന്റെ ഭാഗമായതെന്നും സുഷമ വ്യക്തമാക്കി. ട്രംപിന്റെ അരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി കളയുന്നതായും സുഷമ പറഞ്ഞു.

കരാറില്‍ പങ്കാളിയായാല്‍ തന്റെ രാജ്യ താത്പര്യങ്ങളെ അവഗണിക്കേണ്ടി വരുമെന്നും ദല്‍ഹി കോടിക്കണക്കിന് രൂപ സഹായധനമായി നേടുമെന്നും ട്രംപ് പരിഹസിച്ചിരുന്നു.2015ല്‍ കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ഒപ്പുവെച്ച കരാറില്‍ നിന്ന് അമേരിക്ക കഴിഞ്ഞയാഴ്ച്ചയാണ് പിന്‍വാങ്ങിയത്.

Show More

Related Articles

Close
Close