മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

paraliനിയമസഭയിൽ പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കാതെ മാറിനിന്ന് പ്രതിഷേധിച്ചു. ബാർ കോഴ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം ഉയർത്തിയത്. മന്ത്രിമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്.

ചോദ്യോത്തരവേളയിൽ മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ സ്പീക്കർ എൻ.ശക്തൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അതിനു തയ്യാറായില്ല. തുടർന്ന്, എക്സൈസ് മന്ത്രി കെ.ബാബു ചോദ്യങ്ങൾക്കുള്ള മറുപടി സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. പ്രതിപക്ഷാംഗങ്ങളായ വി.ശിവൻകുട്ടിയും വി.എസ്.സുനിൽ കുമാർ എം.എൽ.എയും സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close