ഖജുരാഹോ ശിൽപ്പം ഇന്ത്യയില്‍ എത്തിച്ച നയതന്ത്രം.

khajuraho-sculpture.jpg.image.576.432

ഖജുരാവോ ഗുഹാക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട് കാനഡയിലെത്തിയ ,തൊള്ളായിരം വർഷം പഴക്കമുള്ള ഖജുരാഹോ ശിൽപ്പം ഇന്ത്യയ്ക്ക് തിരികെ കിട്ടി.  ഇതിഹാസങ്ങളിലും പുരാണ കഥകളിലും ശുകസാരിക എന്ന അറിയപ്പെടുന്ന പാരറ്റ് ലേഡിക്ക് മധ്യകാലഘട്ടത്തിലെ ഇന്ത്യന്‍ സാഹിത്യവുമായും ശില്‍പ കലയുമായും ഏറെ ബന്ധമുണ്ട്. മധ്യകാലഘട്ടത്തിലെ ഹിന്ദു, ബുദ്ധ, ജൈന ക്ഷേത്രങ്ങളില്‍ ഇത്തരം ശില്‍പങ്ങള്‍ വ്യാപകമായിരുന്നു.

യുനെസ്കോ സംരക്ഷിത പൈതൃക സ്മാരകമായ ഖജുരാഹോയിൽനിന്നുള്ള ഈ ശിൽപ്പം 1970 ലെ യുനെസ്കോ കൺവൻഷൻ അനുസരിച്ചാണ് കൈമാറിയത്.  ‘പാരറ്റ് ലേഡി’ എന്നറിയപ്പെടുന്ന കല്ലിൽ കൊത്തിയ ഈ ശിൽപ്പം 2011 ൽ ഒരു കനേഡിയൻ പൗരനിൽനിന്ന് പിടികൂടിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറാണ് ശിൽപ്പം കൈമാറിയത് . അദ്ധേഹത്തിന്റെ കാനഡ സന്ദര്‍ശന വേളയില്‍ ആയിരുന്നു ഇത്.

2011 ലാണ് ഈ അപൂര്‍വ ശില്‍പം കാനഡയില്‍ കണ്ടെത്തുന്നത്. പുരാതന ഇന്ത്യന്‍ ശില്‍പമാണെന്ന് മനസിലാക്കിയ കാനഡ ഇന്ത്യയെ സമീപിച്ചു. എന്നാല്‍ അതുവരെ അത്തരമൊരു ശില്‍പത്തേക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് അറിവില്ലായിരുന്നു. പിന്നീട് പുരാവസ്തു വകുപ്പില്‍ നിന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുമുള്ള വിദഗ്ധര്‍ കാനഡ സന്ദര്‍ശിച്ച് ശില്‍പത്തിന്റെ ആധികാരികത ഉറപ്പ് വരുത്തി. പിന്നീടുള്ള അന്വേഷണത്തില്‍ ഇത് ഖജുരാവോയില്‍ നിന്ന് നഷ്ടപ്പെട്ടതാണെന്നും മനസിലാക്കി.

പേരു സൂചിപ്പിക്കുന്നതു പോലെ തോളില്‍ ഇരിക്കുന്ന തത്തയുമായി സല്ലപിക്കുന്ന യുവതിയുടെ ചിത്രീകരണമാണ് പാരറ്റ് ലേഡി. മധ്യകാലഘട്ടത്തില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് പാരറ്റ് ലേഡിയുടെ ശില്‍പം. കാനഡയില്‍ കണ്ടെത്തിയ മണല്‍ക്കല്ലിലുള്ള പാരറ്റ് ലേഡിക്ക് 900 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close