മെത്രാന്‍മാരുടെ സ്വത്തും സമ്പാദ്യവും വീട്ടുകാര്‍ക്കല്ല, സഭയ്ക്കുളളതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ

യാക്കോബായ സഭയിലെ മെത്രാന്‍മാരുടെ സമ്പാദ്യങ്ങള്‍ സഭയ്ക്ക് തന്നെ നല്‍കണമെന്ന് സിറിയൻ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാര്‍ക്കീസ് ബാവ.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് അയച്ച കത്തിലാണ് പാത്രിയർക്കീസ് ബാവ നിലപാട് അറിയിച്ചത്.

സഭയുടെ നിയമാവലിക്ക് അനുസൃതമായി വേണം എല്ലാവരും പ്രവർത്തിക്കാൻ. വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കുകയും വേണമെന്നും ദമാസ്കസിൽ നിന്ന് കത്തിൽ പാത്രിയർക്കിസ് ബാവ ആവശ്യപ്പെട്ടു.

 

Show More

Related Articles

Close
Close