പഠാന്‍കോട്ട് ആക്രമണം മാനന്തവാടി സ്വദേശി അറസ്റ്റില്‍

pathankot-soldiers-ap_650x400_61451736816മാനന്തവാടി: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ആറു പേരിലൊരാള്‍ വയനാട് സ്വദേശി റിയാസ് എന്ന ദിനേശന്‍

വ്യോമതാവളത്തില്‍ ഭീകരാക്രമണം നടന്ന ദിവസങ്ങളില്‍ പോലീസ് പരിസരത്തെ ലോഡ്ജുകള്‍ റെയ്ഡ് ചെയ്തിരുന്നു. ഇതിനിടയിലാണ് സംശയാസ്പദമായി അഞ്ച് മാലെദ്വീപുകാരെയും റിയാസിനെയും കസ്റ്റഡിയിലെടുത്തത്.

ഇവരുടെ ഫോണില്‍നിന്ന് പാകിസ്താനിലേക്ക് ഫോണ്‍കോളുകള്‍ പോയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇവര്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ (ഐ.ബി.)യുടെ കസ്റ്റഡിയിലാണെന്നാണ് സൂചന. മുറാദാബാദിലെ കോത്തുവാലിയില്‍ നിന്ന് ഞായറാഴ്ച മാനന്തവാടിയില്‍ ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എത്തി വിവരങ്ങള്‍ശേഖരിച്ചതായി വയനാട് ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌കരന്‍ പറഞ്ഞു. അതേസമയം റിയാസ് എന്ന മലയാളി തങ്ങളുടെ കസ്റ്റഡിയിലില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വ്യക്തമാക്കി.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close