മുത്തൂറ്റ് പോള്‍ വധക്കേസ് വിധി വന്നു.

muthoot13 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു. കൊലപാതകം, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒൻപത് പ്രതികൾക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികൾ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ഒന്നാം പ്രതി ജയചന്ദ്രൻ, കാരി സതീഷ്, പുത്തൻ പാലം രാജേഷ്, സത്താർ, ആറാം പ്രതി ജെ. സതീഷ് കുമാർ, ഏഴാം പ്രതി ആർ. രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.അതേസമയം, വീട്ടിൽ അച്ഛനമ്മമാർ തനിച്ചായതിനാൽ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രൻ കോടതിയിൽ അപേക്ഷ നൽകി.
2009 ആഗസ്റ്റ് 21 ന് അര്‍ദ്ധരാത്രിയിലാണ് പോള്‍ മുത്തൂറ്റ് ആലപ്പുഴ ജ്യോതി ജംഷനില്‍ വച്ച് കൊല്ലപ്പെടുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നും മണ്ണഞ്ചേരിയിലേക്ക് പോവുകയായിരുന്ന ക്വട്ടേഷന്‍ സംഘവും പോളുമായി ഒരു വാഹന അപകടത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന കാരി സതീഷും സംഘവും പോള്‍ മുത്തിനെ കഴുത്തില്‍ കുത്തികൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് സിബിഐയുടെ കേസ്.

ആദ്യം എറണാകുളം റെയ്ഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എംപോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടികാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതി സമീപിച്ചതോടെ അന്വേഷണം സിബിഐക്ക് കോടതി കൈമാറുകയായിരുന്നു.

സംഭവം നടന്ന ദിവസം പോളും ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷുമാണ് ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്. പോള്‍ കുത്തേറ്റ് വീണ ശേഷം വാഹനമായി കടന്ന രാജേഷിനെയും ഓം പ്രകാശിനയും പോലീസ് പ്രതിയാക്കിയിരുന്നു. എന്നാല്‍ രണ്ടുപേരെ സിബിഐ സാക്ഷികളാക്കി. പോലീസ് പ്രതിയാക്കി എട്ടു പേരെ സിബിഐ സാക്ഷിയാക്കുകയും ഏഴു പേരെ മാപ്പു സാക്ഷിക്കുകയും ചെയ്തു. പോലീസിന്റെ പട്ടികയില്‍ ഇല്ലാത്ത നാലുപേരെ സിബിഐ പ്രതിയാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close