പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു

പി.സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. പൂഞ്ഞാര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ചു കയറിയ പി.സി. ജോര്‍ജ്  യുഡിഎഫ് മന്ത്രിസഭയുടെ പകുതി കാലാവധി പിന്നിടുമ്പോഴേക്കും തര്‍ക്കം ആരംഭിക്കുകയും പിന്നീട് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ തന്നെയും സാങ്കേതികമായി ജോര്‍ജ് പാര്‍ട്ടിയംഗം തന്നെയായിരുന്നു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തടസ്സമാകുമെന്നതിനാലാണ് രാജി. നേരത്തെ സ്പീക്കര്‍ ജോര്‍ജിനെ അയോഗ്യനാക്കിയിരുന്നെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടപടി റദ്ദാക്കിയിരുന്നു. പിസി ജോര്‍ജ് 25ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Show More

Related Articles

Close
Close