പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും

ജലന്തര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജിനോട് വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കോട്ടയത്ത് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീക്കെതിരെ ജോര്‍ജ്ജ് അധിക്ഷേപമരായ പരാമര്‍ശം നടത്തിയത്. ഈ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചായിരുന്നു വനിതാ കമ്മീഷന്റെ നടപടി.
വനിതാകമ്മീഷന്റെ നിര്‍ദ്ദേശത്തെ പരിഹാസ പൂര്‍വ്വമായിട്ടായിരുന്നു പിസി ജോര്‍ജ്ജ് നേരിട്ടത്.
യാത്രാബത്ത നല്‍കിയാല്‍ അങ്ങോട്ട് വരാം ഇല്ലെങ്കില്‍ വനിതാ കമ്മീഷന്‍ ഇങ്ങോട്ട് വരട്ടെ എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറുപടി. എന്നാല്‍ വനിതാ കമ്മീഷന്‍ നിയമപരമായി നീങ്ങിയാല്‍ ജോര്‍ജ്ജിന് കിട്ടുക എട്ടിന്റെ പണിയായിരിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പിസി ജോര്‍ജ്ജിന്റെ പ്രതികരണം
നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന വനിത കമ്മീഷന്റെ നിര്‍ദ്ദേശത്തോടുള്ള പിസി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘യാത്ര ബത്ത നല്‍കിയാല്‍ വരാം. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ കേരളത്തിലേക്ക് വരട്ടെ’.
വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല,
ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു. വനിതാ കമ്മീഷന്റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസ് എടുക്കാനാവില്ല.
ഹാജരാകണമെന്നുള്ള റിക്വസ്റ്റ്
ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തല്‍ പോകണോ വേണ്ടയോ എന്നുള്ളത് എന്റെ തീരുമാനമാണ്. എത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്റെ കയ്യിലുണ്ടെന്നും പിസി പറഞ്ഞു.
വനിതാ കമ്മീഷനല്ല ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള ഒരു കാര്യത്തില്‍ പേടിക്കില്ലെന്നാണ് പിസി ജോര്‍ജ്ജ് എംഎല്‍എ ഒരു മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ വനിതാ കമ്മീഷന്റെ നടപടികളെ ഭയക്കേണ്ടതുണ്ടെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പോലീസിനോട് ആവശ്യപ്പെടാം
കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും വനിതാ കമ്മീഷനുണ്ട്. പിസി ജോര്‍ജ്ജ് ജനപ്രതിനിധിയും രാഷ്ട്രീയപാര്‍ട്ടി ഭാരവാഹിയുമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീനു പരാതി നല്‍കാനും സാധിക്കും.
Show More

Related Articles

Close
Close