‘എന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീട് നിയമസഭ കണ്ടിട്ടില്ല’; പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് പി.സി. ജോര്‍ജ്!

വിദേശത്തു മന്ത്രിമാര്‍ പണം പിരിക്കാന്‍ പോകുന്നതിനോടു യോജിപ്പില്ല. ആ പേരുദോഷം കൂടി പിണറായി സര്‍ക്കാര്‍ മേടിക്കരുത്. വിദേശസഹായം സ്വീകരിക്കാനുള്ള തടസ്സങ്ങള്‍ നീക്കാനുള്ള മാന്യത ഈ ഘട്ടത്തിലെങ്കിലും പ്രധാനമന്ത്രി കാണിക്കണം. കേന്ദ്രം കൂടുതല്‍ സഹായം തരുന്നില്ലെങ്കില്‍ കടമായി വാങ്ങണം. പ്രളയാനന്തരം കേരളം നേരിടുന്ന പുതിയ ശാസ്ത്രീയ പ്രതിഭാസങ്ങളെ കുറിച്ചു സര്‍ക്കാര്‍ പഠിക്കുകയും നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം പി.സി.ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ അന്തസ്സ് പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി എന്ന സ്പീക്കറുടെ പരാമര്‍ശനത്തിനു നമ്മുടെ നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്താല്‍ എങ്ങുമെത്തില്ലെന്നും അങ്ങ് സ്പീക്കറായിരിക്കുന്ന നിയമസഭയുടെ അന്തസ്സ് പൊക്കിനിര്‍ത്താന്‍ തനിക്കു കഴിയില്ലെന്നും ജോര്‍ജ് .

Show More

Related Articles

Close
Close