അശ്ലീലതയും ദേശവിരുദ്ധതയുമായി ബ്രണ്ണന്‍ കോളേജ് മാഗസിന്‍ പുറത്തിറക്കിയിട്ടും അതിനെ ന്യായീകരിക്കുന്നവര്‍

അശ്ലീലവും ദേശവിരുദ്ധതയുമായി തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ കാർട്ടൂണാണ് വിവാദമായിരിക്കുന്നത്. കോളേജിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയിൽ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാഗസിനെ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ മാഗസിനില്‍ സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ നിലപാട്. നല്ല ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാർഥികൾ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോളജ് യൂണിയൻ നൽകിയ വിശദീകരണമെന്ന് കോളജ് പ്രിൻസിപ്പൽ കെ.മുരളീദാസ് അറിയിച്ചു. ഇക്കാര്യത്തിൽ തെറ്റിദ്ധാരണയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്.

 

Show More

Related Articles

Close
Close