മന്ത്രി മണി പെമ്പിളൈ ഒരുമയ്ക്കെതിരെ നടത്തിയ പരാമര്‍ശം ഭരണഘടനാ ബഞ്ചിന്

പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശം ഭരണഘടനാ ബഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയുമായ അസംഖാന്‍ നടത്തിയ ചില വിവാദ പരാമര്‍ശങ്ങള്‍ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നുണ്ട്. കൂട്ടബലാത്സംഗത്തിന് ഇരയായവര്‍ക്കെതിരെയായിരുന്നു അസംഖാന്റെ പരാമര്‍ശം. ഈ കേസിനൊപ്പം മണിയുടെ കേസും പരിഗണിക്കാമെന്ന് ഇന്ന് കോടതി അറിയിക്കുകയായിരുന്നു. മന്ത്രിയായിരിക്കെയാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.  ഭരണഘടനാ പദവിയിലിക്കുന്ന ആളാണ് മന്ത്രി എന്നതിനാലാണ് ഹര്‍ജി ഭരണഘടനാ ബഞ്ചിന് വിടാന്‍ കോടതി.

മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കലിനെച്ചൊല്ലിയുള്ള വിവാദം നീറിപ്പുകയുന്നതിനിടെ കഴിഞ്ഞ ഏപ്രിലിലാണ്  തൊഴിലാളിസ്ത്രീകളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമയ്‌ക്കെതിരെ മന്ത്രി എം.എം. മണി അശ്ലീലപരാമര്‍ശം നടത്തിയത്. കുഞ്ചിത്തണി ഇരുപതേക്കറില്‍ ഭാര്യാസഹോദരന്‍ കെ.എന്‍. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തില്‍ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ചത്.

 

Show More

Related Articles

Close
Close