കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ മരിച്ചു

118
ജമ്മു കശ്‌മീരില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌ പറ്റി. ഞായറാഴ്‌ച പുലര്‍ച്ചെ തഗന്ദര്‍ സെക്‌റ്ററിലാണ്‌ വെടിവയ്‌പ്പ് ഉണ്ടായത്‌. ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌ പറ്റിയതായും ആര്‍മി ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചു.രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായാണ് വിവരം.
പൂഞ്ച് ജില്ലയിലും പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി.ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പാക് പ്രകോപനത്തിന്റയും നുഴഞ്ഞുകയറ്റ ശ്രമത്തിന്റേയും പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കാവല്‍ ശക്തമാക്കാന്‍ സൈന്യത്തിന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

അതേസമയം കഴിഞ്ഞ ദിവസം ഉദ്ദംപൂരില്‍ പിടിയിലായ മുഹമ്മദ് നവേദിനെ എന്‍ഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close