ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന വാശി സി.ബി.ഐ ഉപേക്ഷിക്കണം

PINARAYI VIJAYAN  CPM  STATE  SECRETARY

ദീർഘകാലം ചികിത്സ വേണ്ടിവരുന്ന ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന വാശി അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പണറായി വിജയൻ. പി.ജയരാജന്‍റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കഴിയില്ല. പകരം ഇപ്പോൾ അദ്ദേഹം കിടക്കുന്ന കിടക്കയിൽവെച്ച് ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാമെന്നും പിണറായി വിജയൻ നിർദേശിച്ചു.

സി.ബി.ഐ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാനദണ്ഡങ്ങൾ മാറ്റിവെക്കാറുണ്ട് എന്നത് വ്യക്തമാണ്. എന്നാൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന വർഗീയ ശക്തികളുടെ ഇടപെടൽ കൂടി ഇക്കാര്യത്തിൽ ഉണ്ടായിയെന്നും പിണറായി വിജയൻ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close