കോടിയേരി ബാലകൃഷ്ണന് പിന്നാലെ പിണറായി വിജയനും രംഗത്ത്

TH30_PINARAYI_VIJAY_516498fസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നാലെ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയനും രംഗത്ത്. ശങ്കര്‍ റെഡ്ഡി പുറത്ത് വിട്ട ശബ്ദരേഖ സിപിഎമ്മിനെ അപഹാസ്യപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും പിണറായി പറഞ്ഞു. ബിജു രമേശിന്റെ മൊഴി എഡിറ്റ് ചെയ്ത് തങ്ങള്‍ക്ക് വേണ്ടരീതിയില്‍ മാറ്റുകയായിരുന്നു. എന്നിട്ട് അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഇത് അവജ്ഞതയോടെ തള്ളിക്കളയുകയാണ് വേണ്ടത്. എല്ലാവരും ഒരു കാര്യം മനസ്സിലാക്കിയാല്‍ നല്ലതാണ് തങ്ങളുടെ പാര്‍ട്ടിയില്‍ ഏതെങ്കിലും ഒരു വ്യക്തിയല്ല നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്താണ്. മറ്റ് പാര്‍ട്ടികളിലെ ശീലങ്ങള്‍ വച്ച് തങ്ങളുടെ പാര്‍ട്ടിയെ അളക്കരുതെന്നും പിണറായി പറഞ്ഞു.

മദ്യ ഉപയോഗം കുറയുമെങ്കില്‍ മദ്യ നിരോധനത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. ആല്ലാതെ ഇതില്‍ ഒരു രഹസ്യ ധാരണയും ഇല്ലെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് പല താല്‍പര്യങ്ങളും കാണും എന്നാല്‍ അതിന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനില്‍ക്കരുത്. വിജിലന്‍സ് മേധാവിയായി സാധാരണഗതിയില്‍ ഡിജിപി റാങ്കിലുള്ള ഒരാളാണ് വരേണ്ടത്. എന്നാല്‍ മൂന്ന് ഡിജിപിമാര്‍ പുറത്തുനില്‍ക്കെയാണ് എഡിജിപി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡി വിജിലന്‍സ് മേധാവിയാകുന്നത്. ഇത് ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് അതില്‍ പലതും അവര്‍ നേടിയെടുത്തു കഴിഞ്ഞു എന്നും പിണറായി ആരോപിച്ചു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close