ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു!

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ദേവസ്വം ബോര്‍ഡ്, നിയമവകുപ്പ്, വിവിധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗമാണു ഇന്നു ചേരുന്നത്.
അടിയന്തരമായി സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സാഹചര്യമുണ്ടോയെന്നു പരിശോധിക്കും. ഉടനടി വിധി നടപ്പാക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഇടക്കാല ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിശദമായ ചര്‍ച്ചയും നടപടികളും ആവശ്യമുണ്ട്. കൊടുംവനവും മറ്റുമുള്ള പ്രദേശമായതിനാല്‍സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി സമയംവേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും. ടോയ്ലറ്റ് സൗകര്യം, വെളിച്ചം, സഞ്ചാര പാതകളില്‍ സുരക്ഷാ ജീവനക്കാര്‍, സന്നിധാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാരെ നിയമിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നടപടികളുണ്ടാകണം. ഇതിനു സാവകാശം വേണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെടുക എന്നും റിപ്പോര്‍ട്ട് ഉണ്ട്.

Show More

Related Articles

Close
Close