കോടതി വളപ്പിലെ സംഘര്‍ഷം ഭൗര്‍ഭാഗ്യകരം

കോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. സംഭവം അടഞ്ഞ അധ്യായമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും. മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും സമിതിയിലുണ്ടായിരിക്കും. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും ഏതെങ്കിലും വിധത്തില്‍ അഭിമാനിക്കാന്‍ കഴിയുന്നതല്ല. ഇത്തരം ഏറ്റുമുട്ടലുകള്‍ സമൂഹം അംഗീകരിക്കില്ലെന്നും ഇതെല്ലാം മനസിലാക്കി സൗഹൃദ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ഹൈക്കോടതിയിലെ കാര്യങ്ങളില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. ഹൈക്കോടതിക്കുള്ളിലെ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിധിയുണ്ട്. ഹൈക്കോടതിയിലെ മീഡയ റൂം തുറക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റീസും ഹൈക്കോടതിയുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാത എല്ലാവരും തുടരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Show More

Related Articles

Close
Close