ബജറ്റിനു പുറത്ത് അമ്പതിനായിരം കോടി സമാഹരിക്കും : മുഖ്യമന്ത്രി

ബജറ്റിന് പുറത്തു പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിക്കുമെന്നും സര്‍ക്കാരിനെ വിലയിരുത്താന്‍ 100 ദിവസം മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

മോദിയെ അനുകരിച്ചതല്ല, ആകാശവാണി ആവശ്യപ്പെട്ടിട്ടാണ് പ്രഭാഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് പുറത്ത് സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപ അടിസ്ഥാന സൗകര്യ വികസനം, മൂലധന നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വിനിയോഗിച്ച് വികസനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സുകള്‍ ഇറങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

100 ദിവസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് സൂചന നല്‍കുന്നതാണ്. പ്രധാനമായും രണ്ട് രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്.

വികസനത്തിനുതകുന്ന ദീര്‍ഘകാല പദ്ധതി, ജനങ്ങള്‍ക്ക് ആശ്വാസരകമാകുന്ന അടിയന്തിര നടപടികള്‍- ഇവ രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

100 ദിവസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് സൂചന നല്‍കുന്നതാണ്.

പ്രധാനമായും രണ്ട് രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്. വികസനത്തിനുതകുന്ന ദീര്‍ഘകാല പദ്ധതി, ജനങ്ങള്‍ക്ക് ആശ്വാസരകമാകുന്ന അടിയന്തിര നടപടികള്‍- ഇവ രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

Show More

Related Articles

Close
Close